Site icon SavvyMalayali

ഓഹരി വിപണിയിലേക്ക് പലരും വേഗം ആകർഷിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?

ഓഹരി വിപണിയിലേക്ക് വേഗം ആകർഷിക്കപ്പെടുന്നത് എന്തുകൊണ്ടാണ്

ഓഹരി വിപണിയിലേക്ക് വേഗം ആകർഷിക്കപ്പെടുന്നത് എന്തുകൊണ്ടാണ്

പലരും ഓഹരി വിപണിയിലേക്ക് വേഗം ആകർഷിക്കപ്പെടുന്നത് എന്തുകൊണ്ടാണ്?, പലരെയും പല കാരണങ്ങൾ ആണ് ഓഹരി വിപണിയിലേക്ക് ആകർഷിക്കുന്നത്, പ്രത്യേകമായ വിദ്യാഭ്യാസ യോഗ്യത ഇവിടെ ആവശ്യമില്ല എന്നത് പലരും കണക്കിലെടുക്കുന്നു.

ചിലരാകട്ടെ നിശ്ചിത സ്ഥലമോ, നിശ്ചിത സമയമോ ഒരു ഓഹരി വ്യാപാരിയെ ബാധിക്കുന്നില്ല എന്നതും കണക്കിലെടുക്കുന്നു.

കുറഞ്ഞ സമയം കൊണ്ട് പണം ഉണ്ടാക്കാം എന്ന മിഥ്യാധാരണ കൊണ്ടും പലരും ഓഹരി വിപണിയിലേക്ക് വേഗം ആകർഷിക്കപ്പെടുന്നത്.

കൂടുതൽ നിക്ഷേപങ്ങൾ നടത്തുന്നതിന് ആവശ്യമായ അത്ര പണം കൈവശമുള്ള ചില ആളുകൾ, അവരുടെ കഴിവുകൾ ഉപയോഗിച്ച് തുക രണ്ടോ മൂന്നോ ഇരട്ടി വർദ്ധിപ്പിക്കുന്നതിന് വേണ്ടി ഓഹരി വിപണി തിരഞ്ഞെടുക്കാറുണ്ട്.

കുറഞ്ഞ സമയത്തിൽ തുക ഇരട്ടി ആക്കാൻ സാധിക്കുന്ന തരത്തിലുള്ള ബിസിനസ്സുകൾ ഓഹരി വിപണിയിൽ വളരെ കുറവാണെന്ന് ഇത്തരക്കാർ മനസിലാക്കേണ്ടതുണ്ട്.

പ്രത്യേക ഡിഗ്രിയോ വിദ്യാഭ്യാസ യോഗ്യതയോ ഇല്ലെങ്കിലും, നിക്ഷേപം തുടങ്ങുന്നതിന് ആവശ്യമായത്ര പണവും ആത്മവിശ്വസവും ഉണ്ടെങ്കിൽ വിപണിയെയും വിപണനം ചെയ്യുന്ന രീതികളും നന്നായി പഠിച്ച ശേഷം ആർക്കും ഓഹരി വിപണിയിലേക്ക് കടന്ന് വരാവുന്നതാണ്.

സമയത്തിന് വില കല്പിക്കുന്ന ചിലർ അവർക്ക് ഇഷ്ടപ്പെട്ട സമയത്ത് മാത്രം ജോലി ചെയ്യാൻ ആഗ്രഹിക്കുന്നു അങ്ങനെയുള്ളവർ ഓഹരി വിപണിയെ തങ്ങളുടെ ജോലിയായി തിരഞ്ഞെടുക്കാറുണ്ട്.

ഇഷ്ടപ്പെട്ട സമയത്ത് ഇഷ്ടപ്പെട്ട സ്ഥലത്ത് വച്ച് മാത്രം ജോലി ചെയ്താൽ മതി എന്നതാണ് ഇവരെ ഓഹരി വിപണി ആകർഷിക്കുന്ന വലിയ കാര്യം.

മാസത്തിൽ കുറച്ച് ദിവസങ്ങൾ മാത്രം ജോലി ചെയ്യുകയും അവർക്ക് ആവശ്യമായ തുക ലഭിക്കുകയും ചെയ്ത് കഴിഞ്ഞാൽ അവർക്ക് അവരുടെ ഒഴിവ് സമയം കൂട്ടുകാരോടും കുടുംബത്തോടും ഒപ്പം ചിലവഴിക്കാൻ കഴിയുന്നു.

എങ്ങനെ ഏത് രീതിയിൽ എത്തിയവർ ആണെങ്കിലും, എന്താണ് ഓഹരി വിപണി എന്നും, എന്താണ് വിപണിയിൽ നടക്കുന്നതെന്നും ഉള്ള അടിസ്ഥാന അറിവ് നേടിയിരിക്കണം.

ഇത്തരം അറിവില്ലാത്തവർ വിപണിയിൽ ആകൃഷ്ടരായി എത്തുകയും, മറ്റുപലരുടെയും ഉപദേശം അനുസരിച്ച് വ്യാപാരങ്ങൾ നടത്തുകയും പിന്നീട് നഷ്ടത്തിൽ ആകുകയും ചെയ്യും.

മുകളിൽ പറഞ്ഞ കാര്യങ്ങളിൽ ആകൃഷ്ടരായി വിപണിയിലേക്ക് കടക്കുന്ന പുതിയ ആളുകൾ തീർച്ചയായും സാവി മലയാളി പോലുള്ള സൈറ്റുകളിൽ നിന്നും പുതിയ പാഠങ്ങൾ പഠിക്കുക.

അല്ലെങ്കിൽ സ്റ്റോക്ക് മാർക്കറ്റിനെ പറ്റി പഠിപ്പിക്കുന്ന ബുക്കുകൾ വായിച്ച് പഠിക്കുക, അതുമല്ലെങ്കിൽ സൗജന്യ വീഡിയോകൾ കണ്ട് പഠിക്കുക.

അതിനു ശേഷം മാത്രം ഓഹരി വിപണിയിലേക്കും, ഡേ ട്രേഡിങ്ങ് പോലുള്ള ട്രേഡിങ്ങ് രീതി കളിലേക്കും കടക്കുക.

Exit mobile version